11/10/2011

എബി കരഞ്ഞു കൊണ്ടേയിരുന്നു .............

ആ വൈകുന്നേരം വിശുദ്ധന്‍റെ കപ്പേളയില്‍ റീത്ത തനിച്ചായിരുന്നു . അവള്‍ കണ്ണുകള്‍ കൊണ്ട് വിശുദ്ധനോട് സംസാരിച്ചു കൊണ്ടിരുന്നു . അവള്‍ പരാതി പെടുകയായിരുന്നു . ആര്‍ത്തലച്ചു മഴ പെയ്യുന്ന ഒരു ദിവസം തന്നെ പെണ്ണ് കാണാന്‍ എത്തുകയും , നേര്‍ത്ത മഞ്ഞു പെയ്യുന്ന ജനുവരിയിലെ ഒരു പ്രഭാതത്തില്‍ തന്നെ സ്വന്തമാക്കുകയും ചെയ്ത ജോജിയെ കുറിച്ച് അവള്‍ പരാതി പെടുകയായിരുന്നു .

അവള്‍ക്കു ഒരുപാടു കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു . അവള്‍ക്കു ഒരുപാടു കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു . പക്ഷെ നിശ്വാസങ്ങള്‍ തേങ്ങലുകള്‍ ആകാന്‍ തുടങ്ങിയപ്പോള്‍ അവള്‍ നിറഞ്ഞു വരുന്ന തന്റെ കണ്ണുകള്‍ തുടച്ചു കൊണ്ട് പുറത്തേക്കിറങ്ങി . പോക്കുവെയില്‍ നാളങ്ങള്‍ക്ക് എന്നത്തേക്കാളും ചൂട് കൂടുതല്‍ ആയിരുന്നു അന്ന് .
ഗ്ലാസുകളിലേക്ക് കാപ്പി പകര്ന് കൊണ്ടിരുന്നപ്പോളാണ് റീത്തയുടെ ശബ്ദം കേട്ടത് . സാറാമ്മ ഇറയതെക്ക് നടന്നു . വന്നു കയറിയ പാടെ തോമസ്‌ ചേട്ടന്റെ മുന്‍പില്‍ നിന് കരയുകയായിരുന്നു റീത്ത .
" എനിക്കിനി വയ്യ അപ്പച്ചാ....." വിശുദ്ധനോട് പറഞ്ഞതിന്റെ ബാകി എന്നോണം അവള്‍ പറയാന്‍ തുടങ്ങി " സഹിക്കാവുന്നതിന്റെ പരമാവധി സഹിച്ചു. ഇനി വയ്യ . പൊരുത്തകേടുകളെ ഉള്ളൂ . " അവളുടെ ചുണ്ടുകള്‍ വിതുമ്പുകയും കണ്ണുകള്‍ തുളുമ്പി ഒഴുകുകയും ചെയ്തു .
അല്‍പ നേരം മിണ്ടാതെ ഇരുന്നതിനു ശേഷം തോമസ്‌ ചേട്ടന്‍ പതുകെ പറഞ്ഞു " നീ അകത്തേക്ക് ചെല്ല് ............."
യാതൊരു പരിചയവും ഇല്ലാതെ ഒരു വ്യക്തിയെ ചൂണ്ടി ഇവന്‍ നിന്റെ ഇണ എന്ന് പറഞ്ഞ അപ്പച്ചനോട് പ്രതിഷേധികാതെ അയാള്‍ക് മുന്‍പില്‍ മിന്നിനായി തല കുനിച്ചു കൊടുത്ത അവള്‍, നാട്ടു നടപ്പിനെ അംഗീകരിച്ച റീത്ത അന്നാദ്യമായി അപ്പച്ചനോട് ഇടഞ്ഞിട്ടെന്ന പോലെ ഇറയത്തെ അരമതില്‍ തൂണില്‍ ചാരി ദൂരേക് കണ്ണുകള്‍ പായിച്ചു . പിന്നെ നിറഞ്ഞു തുളുംബിയ കണ്ണുകള്‍ തുടച്ചു കൊണ്ട് അകത്തേക്ക് നടന്നു...................
" എബി സ്കൂളില്‍ നിന്ന് വരുമ്പോള്‍ നിന്നെ അന്വേഷിക്കില്ലെ റീത്തെ..? " സാറാമ്മയുടെ ചോദ്യത്തിനു അവള്‍ മറുപടി പറഞ്ഞില്ല. പകരം കരഞ്ഞു കൊണ്ടേയിരുന്നു ...............
*****
തിരക്ക് പിടിച്ചു ഒരു ദിവസത്തിന്റെ ക്ഷീണവുമായി അയാള്‍ അവളോടൊപ്പം മറൈന്‍ പാര്‍ക്കിലെ സിമന്റ് ബെഞ്ചില്‍ ഇരുന്നു
" വേണ്ടായിരുന്നു ജോജി .. എല്ലാവരെയും നൊമ്പരപ്പെടുതിയിട്ടു .............." അവള്‍ പാതിയില്‍ നിര്‍ത്തി, പിന്നെ അയാളുടെ മുഖത്തേക്ക് നോക്കി
" വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഞാനും റീത്തയും ഇപ്പോഴും രണ്ടു അപരിചിതര്‍ മാത്രം ആണ് , പൊരുത്തക്കേടുകള്‍ക്കിടയില്‍ വീര്‍പ്പു മുട്ടുന്ന രണ്ടു അപരിചിതര്‍.................."
" പക്ഷെ ജോജീ ............. നമുക്കിടയില്‍ നമ്മള്‍ മൂന്നു പേര്‍ മാത്രം അല്ലല്ലോ..............? എബി................ അവന്‍ കുട്ടിയല്ലേ ...? അവളുടെ പതിഞ്ഞ ശബ്ധത്തില്‍ ഉള്ള ചോദ്യത്തിനു അയാള്‍ മറുപടി പറഞ്ഞില്ല . പകരം കായലിലേക്ക് അലിഞ്ഞിറങ്ങുന്ന പോക്കുവെയില്‍ നാളങ്ങള്‍ ലേക്ക് നോക്കി. അപ്പോള്‍ അയാള്‍ കരയുകയായിരുന്നു ........................
അന്ന് സ്കൂളില്‍ നിന്ന് വന്നപ്പോള്‍ മുതല്‍ എബി തനിച്ചായിരുന്നു .. ഇരുട്ട് വീണു തുടങ്ങിയപോള്‍ ആണ് ജോജി എത്തിയത് ... രാത്രിയില്‍ ഭക്ഷണം വിളമ്പി വെച്ചതിനു ശേഷം ജോജി അവനെ വിളിച്ചു , വിശപ്പില്ലായിരുന്നു എങ്കിലും അവന്‍ പപ്പയോടു വേണ്ട എന്ന് പറഞ്ഞില്ല . കഴിച്ചു എന്ന് വരുത്തിയതിനു ശേഷം , മുറിയില്‍ ഒറ്റക് കിടക്കവേ എബിക്ക് കരച്ചില്‍ വന്നു . അപ്പോള്‍ പുറത്തു , ഇരുട്ടിയ രാത്രിക്ക് മേല്‍ കനത്ത മഴ പെയ്തു .... എബി കരഞ്ഞു കൊണ്ടേയിരുന്നു ...............
- ലാല്‍ജി അരവിന്ദന്‍ ---

No comments:

Post a Comment