തെറ്റിദ്ധരിക്കരുത് സണ്ണിച്ച്ചന്‍ കൊച്ചു വെളുപ്പാന്‍ കാലത്തേ വായിനോക്കുവാനെന്നു നിങ്ങള്‍ ആരും ദയവു ചെയ്തു തെറ്റിധരിക്കരുത് .
സണ്ണി ച്ച്ചന്റെ മുപില്‍ ഇപ്പോള്‍ രണ്ടേ രണ്ടു പോംവഴിയെ ഉള്ളൂ
ഒന്നുകില്‍ ബൈക്ക് വില്കണം അല്ലേല്‍ വീണ്ടും ഒരു പേര്‍സണല്‍ ലോണ്‍ എടുക്കണം .......
ഇതില്‍ ഏത് വേണം എന്ന് തീരുമാനിക്കാന്‍ കഴിയാതെ ഇരിക്കുന്ന സണ്ണിച്ചനോട് ഭാര്യ പറഞ്ഞത് ബൈക്ക് വില്കാന് ആണ് ..
പെട്രോള്‍ , പലചരക്ക്, ഫ്ലാറ്റ് ന്റെ വാടക, പല കാര്യങ്ങള്‍ക് വേണ്ടി എടുത്ത പേര്‍സണല്‍ ലോണ്‍ തിരിച്ചടവ് , രണ്ടു കുട്ടികളുടെ സ്കൂള്‍ ഫീസ് , നാട്ടില്‍ അച്ഛനും അമ്മയ്ക്കും ചെലവിനുള്ളത് ഇത്രയൊക്കെ കഴിഞ്ഞാല്‍ പിന്നെ നമ്മുടെ ഗവണ്മെന്റ് പറയുന്ന tax benefit scheme കളെ കുറിച്ച് ഒരു പ്രൈവറ്റ് കമ്പനി യിലെ മാനേജേര്‍ ആയ പാവം സണ്ണിച്ച്ചനു ആലോചിക്കാന്‍ പോലും പറ്റാത്തത് പുള്ളിയുടെ തെറ്റ് ആണ് എന്ന് പറഞ്ഞാല്‍ ആരും സമ്മതിക്കില്ല ... അത് കൊണ്ട് ഈ പ്രാവശ്യം ടാക്സ് അടക്കാന്‍ ഒന്നുകില്‍ ബൈക്ക് വില്കണം അല്ലേല്‍ പേര്‍സണല്‍ ലോണ്‍ എടുക്കണം .. ഇതില്‍ ഏത് വേണം എന്ന് ഇതുവ് ആരെ തീരുമാനിക്കാന്‍ പറ്റാത്തത് കൊണ്ടാണ് നല്ലൊരു ഞായറാഴ്ച ആയിട് ഒന്ന് കുളിച്ചു പള്ളിയില്‍ പോലും പോകാതെ സണ്ണിച്ച്ചന്‍, ഫ്ലാറ്റ് നു മുന്പില് നമ്മുടെ സ്വന്തം സെക്യൂരിറ്റി ചേട്ടന് പറയുന്നത് മുഴുവന്‍ കേള്‍ക്കാതെ കേട്ട് എന്ന് വരുത്തി വഴിയോരം ചേര്‍ന്ന് പള്ളിയില്‍ പോകുന്നവരെ നോക്കാതെ നോക്കി കൊണ്ട് നില്‍ക്കുന്നത് , അല്ലാതെ സണ്ണിച്ച്ചന്‍ കൊച്ചു വെളുപ്പാന്‍ കാലത്തേ വായിനോക്കുവാനെന്നു നിങ്ങള്‍ ആരും ദയവു ചെയ്തു തെറ്റിധരിക്കരുത് .....
മൊത്തം വരുമാനത്തില്‍ നമ്മുടെ ഗവണ്മെന്റ് ടാക്സ് വേണ്ട എന്ന് വെക്കുന്ന ഒരു ലക്ഷത്തിഎണ്‍പതിനായിരം രൂപ വാടക കൊടുക്കാനെ തികയൂ എന്ന് എന്നാണാവോ നമ്മുടെ ഗവണ്മെന്റ് മനസിലാക്കുന്നത് ...?
രാത്രിയില്‍ അത്താഴത്തിനു ഇരുന്നപോള് സണ്ണിച്ച്ചനു സന്തോഷമായി ..ഭാഗ്യം പ്രിയതമ ഒരു മെഴുക്കു പുരട്ടിയില്‍ ഒതുക്കി അല്ലേല്‍ ഇപ്പോഴത്തെ അവസ്ഥ വെച്ച് പച്ചകറി വാങ്ങാന്‍ ലോണ്‍ എടുകേണ്ടി വന്നേനെ ..!!
അപ്പോഴും ബൈക്ക് വില്കണോ അതോ ലോണ്‍ എടുക്കണോ എന്ന ചിന്തയില്‍ ആയിരുന്നു .. അവസാനം ഇത് രണ്ടും വേണ്ട എന്ന് പാവം നമ്മുടെ സണ്ണിച്ച്ചനോട് മകനാണ് പറഞ്ഞത് ...
" എന്റെ പപ്പാ , ടാക്സ് മാര്‍ച്ചില്‍ അല്ലെ ശമ്പളത്തില്‍ നിന്ന് പിടിക്കൂ? എന്തായാലും അപോ ചെലവ് നടത്താന്‍ എന്ത് ചെയ്യും എന്ന് ഇപോഴേ ചിന്തിച്ചു ടെന്‍ഷന്‍ അടികണ്ട.. എറണാകുളത്തു താമസിക്കുന്ന നമ്മള് എന്തായാലും മാര്‍ച്ചില്‍ ഇവിടെ ഉണ്ടാകും എന്ന് സ്വപ്നത്തില്‍ പോലും വിചാരികണ്ട ... അതിനല്ലേ നമ്മുടെ സ്വന്തം മുല്ല പെരിയാര്‍..... !! ദൈവത്തിന്റെ സ്വന്തം നാട്ടുകാരായ നമ്മള് എത്രയും പെട്ടെന്ന് ദൈവ സന്നിധിയില്‍ എത്താന്‍ ഇതിലും നല്ല വഴി വേറെ ഉണ്ടോ പപ്പാ...? ആരും ഒറ്റക് പോകേണ്ടി വരില്ല ..ഒരുമിച്ചു പോകാം..."
അല്ലേലും ഈ ചെക്കന് ഒരുടാതെ ബുദ്ധിയാ.. മനസ്സില്‍ പറഞ്ഞു പുറത്തു പറഞ്ഞാല്‍ അവന് അഹങ്കരിച്ചാലോ..?
അന്ന് രാത്രി സണ്ണിച്ച്ചന്‍ സുഗമായി ഉറങ്ങി .. സ്വര്‍ഗ്ഗ രാജ്യം സ്വപ്നം കണ്ടു സുഖമായി ഉറങ്ങി ......!!
--ലാല്‍ജി അരവിന്ദന് ---