11/24/2011

വീണ്ടും ചില ജീവിത ചിന്തകള്‍


തെറ്റിദ്ധരിക്കരുത് സണ്ണിച്ച്ചന്‍ കൊച്ചു വെളുപ്പാന്‍ കാലത്തേ വായിനോക്കുവാനെന്നു നിങ്ങള്‍ ആരും ദയവു ചെയ്തു തെറ്റിധരിക്കരുത് .
സണ്ണി ച്ച്ചന്റെ മുപില്‍ ഇപ്പോള്‍ രണ്ടേ രണ്ടു പോംവഴിയെ ഉള്ളൂ
ഒന്നുകില്‍ ബൈക്ക് വില്കണം അല്ലേല്‍ വീണ്ടും ഒരു പേര്‍സണല്‍ ലോണ്‍ എടുക്കണം .......
ഇതില്‍ ഏത് വേണം എന്ന് തീരുമാനിക്കാന്‍ കഴിയാതെ ഇരിക്കുന്ന സണ്ണിച്ചനോട്  ഭാര്യ പറഞ്ഞത് ബൈക്ക് വില്കാന്‍ ആണ് .. 
പെട്രോള്‍ , പലചരക്ക്, ഫ്ലാറ്റ് ന്റെ വാടക, പല കാര്യങ്ങള്‍ക് വേണ്ടി എടുത്ത പേര്‍സണല്‍ ലോണ്‍ തിരിച്ചടവ് , രണ്ടു കുട്ടികളുടെ  സ്കൂള്‍ ഫീസ്‌ , നാട്ടില്‍ അച്ഛനും അമ്മയ്ക്കും ചെലവിനുള്ളത് ഇത്രയൊക്കെ കഴിഞ്ഞാല്‍ പിന്നെ നമ്മുടെ ഗവണ്മെന്റ് പറയുന്ന tax  benefit  scheme കളെ  കുറിച്ച്  ഒരു പ്രൈവറ്റ് കമ്പനി യിലെ മാനേജേര്‍ ആയ പാവം സണ്ണിച്ച്ചനു ആലോചിക്കാന്‍ പോലും പറ്റാത്തത് പുള്ളിയുടെ തെറ്റ് ആണ് എന്ന് പറഞ്ഞാല്‍ ആരും സമ്മതിക്കില്ല ... അത് കൊണ്ട് ഈ പ്രാവശ്യം ടാക്സ് അടക്കാന്‍ ഒന്നുകില്‍ ബൈക്ക് വില്കണം അല്ലേല്‍ പേര്‍സണല്‍ ലോണ്‍ എടുക്കണം .. ഇതില്‍ ഏത് വേണം എന്ന് ഇതുവ് ആരെ തീരുമാനിക്കാന്‍ പറ്റാത്തത് കൊണ്ടാണ് നല്ലൊരു ഞായറാഴ്ച ആയിട്  ഒന്ന് കുളിച്ചു പള്ളിയില്‍ പോലും പോകാതെ സണ്ണിച്ച്ചന്‍, ഫ്ലാറ്റ് നു മുന്‍പില്‍ നമ്മുടെ സ്വന്തം സെക്യൂരിറ്റി ചേട്ടന്‍ പറയുന്നത് മുഴുവന്‍ കേള്‍ക്കാതെ കേട്ട് എന്ന് വരുത്തി  വഴിയോരം ചേര്‍ന്ന് പള്ളിയില്‍ പോകുന്നവരെ  നോക്കാതെ നോക്കി കൊണ്ട് നില്‍ക്കുന്നത് , അല്ലാതെ സണ്ണിച്ച്ചന്‍  കൊച്ചു വെളുപ്പാന്‍ കാലത്തേ വായിനോക്കുവാനെന്നു നിങ്ങള്‍ ആരും ദയവു ചെയ്തു തെറ്റിധരിക്കരുത് .....
മൊത്തം വരുമാനത്തില്‍  നമ്മുടെ ഗവണ്മെന്റ് ടാക്സ്  വേണ്ട എന്ന് വെക്കുന്ന ഒരു ലക്ഷത്തിഎണ്‍പതിനായിരം രൂപ വാടക കൊടുക്കാനെ തികയൂ എന്ന് എന്നാണാവോ നമ്മുടെ ഗവണ്മെന്റ് മനസിലാക്കുന്നത്‌ ...? 
രാത്രിയില്‍ അത്താഴത്തിനു ഇരുന്നപോള്‍ സണ്ണിച്ച്ചനു സന്തോഷമായി ..ഭാഗ്യം പ്രിയതമ ഒരു മെഴുക്കു പുരട്ടിയില്‍ ഒതുക്കി അല്ലേല്‍ ഇപ്പോഴത്തെ അവസ്ഥ വെച്ച് പച്ചകറി വാങ്ങാന്‍ ലോണ്‍ എടുകേണ്ടി വന്നേനെ ..!!
അപ്പോഴും ബൈക്ക് വില്കണോ അതോ ലോണ്‍ എടുക്കണോ എന്ന ചിന്തയില്‍ ആയിരുന്നു .. അവസാനം ഇത് രണ്ടും വേണ്ട എന്ന് പാവം നമ്മുടെ സണ്ണിച്ച്ചനോട് മകനാണ് പറഞ്ഞത് ...
" എന്റെ പപ്പാ , ടാക്സ് മാര്‍ച്ചില്‍ അല്ലെ ശമ്പളത്തില്‍ നിന്ന് പിടിക്കൂ? എന്തായാലും അപോ ചെലവ് നടത്താന്‍ എന്ത് ചെയ്യും എന്ന് ഇപോഴേ ചിന്തിച്ചു ടെന്‍ഷന്‍ അടികണ്ട..  എറണാകുളത്തു താമസിക്കുന്ന നമ്മള്‍ എന്തായാലും മാര്‍ച്ചില്‍ ഇവിടെ ഉണ്ടാകും എന്ന് സ്വപ്നത്തില്‍ പോലും വിചാരികണ്ട ... അതിനല്ലേ നമ്മുടെ സ്വന്തം മുല്ല പെരിയാര്‍..... !! ദൈവത്തിന്റെ സ്വന്തം നാട്ടുകാരായ നമ്മള്‍ എത്രയും പെട്ടെന്ന് ദൈവ സന്നിധിയില്‍ എത്താന്‍ ഇതിലും നല്ല വഴി വേറെ ഉണ്ടോ പപ്പാ...? ആരും ഒറ്റക് പോകേണ്ടി വരില്ല ..ഒരുമിച്ചു പോകാം..." 
അല്ലേലും ഈ ചെക്കന് ഒരുടാതെ ബുദ്ധിയാ.. മനസ്സില്‍ പറഞ്ഞു പുറത്തു പറഞ്ഞാല്‍ അവന്‍ അഹങ്കരിച്ചാലോ..? 
അന്ന് രാത്രി സണ്ണിച്ച്ചന്‍ സുഗമായി ഉറങ്ങി .. സ്വര്‍ഗ്ഗ രാജ്യം സ്വപ്നം കണ്ടു  സുഖമായി ഉറങ്ങി ......!!
--ലാല്‍ജി അരവിന്ദന്‍ ---

11/16/2011

റബ്ബീ അവ്വല്‍ നിലാവാം , റസൂലേ നിന്‍ വാക്കാല്‍ 
അറിഞ്ഞു ഞാന്‍ സര്‍വവും പടച്ച തമ്പുരാനെ
സര്‍വവും സുജൂദു ചെയ്യും നിന്‍ വചനം കേള്‍ക്കേ,
അറിഞ്ഞു ഞാന്‍ അല്ലാഹുവിന്‍ 
വച്ചനമതെന്നു.......
*****
ഉത്തമന്‍ മഹാനവന്‍ മുഹമ്മദ്‌ നബി
ഒറ്റൊരുവന്‍ ഒത്തിടാ കരുണ തന്‍ നദി 
സര്‍വ കാരുണ്യ പ്രഭുവാം മാലിക്കുല്‍ മുല്‍ക്ക് 
അ പ്രഭുവിന്‍ അല്‍ അമീന്‍ നീ 
മുത്ത്‌ റസൂലേ ,
സത്യം ആയത്ത് - ജീവനില്‍
മുത്ത്‌ അതാകട്ടെ
*****
എത്തി ജിബ്രീല്‍ നിന്നരികില്‍ നുബ്ബുവത്തുമായ് 
മലിക്കുല്‍ ജബ്ബാര്‍ വഹ് യു , മണ്ണിനേകിയ നാള്‍ 
ഇനിയെല്ലാ പിറപ്പിനും നിന്‍ അമാനത്ത്
മറക്കാതെ മുലപ്പാലിന്‍ 
രുചിയാകട്ടെ ...
സത്യം ആയത്ത് - ജീവനില്‍
മുത്ത്‌ അതാകട്ടെ

11/10/2011

എബി കരഞ്ഞു കൊണ്ടേയിരുന്നു .............

ആ വൈകുന്നേരം വിശുദ്ധന്‍റെ കപ്പേളയില്‍ റീത്ത തനിച്ചായിരുന്നു . അവള്‍ കണ്ണുകള്‍ കൊണ്ട് വിശുദ്ധനോട് സംസാരിച്ചു കൊണ്ടിരുന്നു . അവള്‍ പരാതി പെടുകയായിരുന്നു . ആര്‍ത്തലച്ചു മഴ പെയ്യുന്ന ഒരു ദിവസം തന്നെ പെണ്ണ് കാണാന്‍ എത്തുകയും , നേര്‍ത്ത മഞ്ഞു പെയ്യുന്ന ജനുവരിയിലെ ഒരു പ്രഭാതത്തില്‍ തന്നെ സ്വന്തമാക്കുകയും ചെയ്ത ജോജിയെ കുറിച്ച് അവള്‍ പരാതി പെടുകയായിരുന്നു .

അവള്‍ക്കു ഒരുപാടു കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു . അവള്‍ക്കു ഒരുപാടു കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു . പക്ഷെ നിശ്വാസങ്ങള്‍ തേങ്ങലുകള്‍ ആകാന്‍ തുടങ്ങിയപ്പോള്‍ അവള്‍ നിറഞ്ഞു വരുന്ന തന്റെ കണ്ണുകള്‍ തുടച്ചു കൊണ്ട് പുറത്തേക്കിറങ്ങി . പോക്കുവെയില്‍ നാളങ്ങള്‍ക്ക് എന്നത്തേക്കാളും ചൂട് കൂടുതല്‍ ആയിരുന്നു അന്ന് .
ഗ്ലാസുകളിലേക്ക് കാപ്പി പകര്ന് കൊണ്ടിരുന്നപ്പോളാണ് റീത്തയുടെ ശബ്ദം കേട്ടത് . സാറാമ്മ ഇറയതെക്ക് നടന്നു . വന്നു കയറിയ പാടെ തോമസ്‌ ചേട്ടന്റെ മുന്‍പില്‍ നിന് കരയുകയായിരുന്നു റീത്ത .
" എനിക്കിനി വയ്യ അപ്പച്ചാ....." വിശുദ്ധനോട് പറഞ്ഞതിന്റെ ബാകി എന്നോണം അവള്‍ പറയാന്‍ തുടങ്ങി " സഹിക്കാവുന്നതിന്റെ പരമാവധി സഹിച്ചു. ഇനി വയ്യ . പൊരുത്തകേടുകളെ ഉള്ളൂ . " അവളുടെ ചുണ്ടുകള്‍ വിതുമ്പുകയും കണ്ണുകള്‍ തുളുമ്പി ഒഴുകുകയും ചെയ്തു .
അല്‍പ നേരം മിണ്ടാതെ ഇരുന്നതിനു ശേഷം തോമസ്‌ ചേട്ടന്‍ പതുകെ പറഞ്ഞു " നീ അകത്തേക്ക് ചെല്ല് ............."
യാതൊരു പരിചയവും ഇല്ലാതെ ഒരു വ്യക്തിയെ ചൂണ്ടി ഇവന്‍ നിന്റെ ഇണ എന്ന് പറഞ്ഞ അപ്പച്ചനോട് പ്രതിഷേധികാതെ അയാള്‍ക് മുന്‍പില്‍ മിന്നിനായി തല കുനിച്ചു കൊടുത്ത അവള്‍, നാട്ടു നടപ്പിനെ അംഗീകരിച്ച റീത്ത അന്നാദ്യമായി അപ്പച്ചനോട് ഇടഞ്ഞിട്ടെന്ന പോലെ ഇറയത്തെ അരമതില്‍ തൂണില്‍ ചാരി ദൂരേക് കണ്ണുകള്‍ പായിച്ചു . പിന്നെ നിറഞ്ഞു തുളുംബിയ കണ്ണുകള്‍ തുടച്ചു കൊണ്ട് അകത്തേക്ക് നടന്നു...................
" എബി സ്കൂളില്‍ നിന്ന് വരുമ്പോള്‍ നിന്നെ അന്വേഷിക്കില്ലെ റീത്തെ..? " സാറാമ്മയുടെ ചോദ്യത്തിനു അവള്‍ മറുപടി പറഞ്ഞില്ല. പകരം കരഞ്ഞു കൊണ്ടേയിരുന്നു ...............
*****
തിരക്ക് പിടിച്ചു ഒരു ദിവസത്തിന്റെ ക്ഷീണവുമായി അയാള്‍ അവളോടൊപ്പം മറൈന്‍ പാര്‍ക്കിലെ സിമന്റ് ബെഞ്ചില്‍ ഇരുന്നു
" വേണ്ടായിരുന്നു ജോജി .. എല്ലാവരെയും നൊമ്പരപ്പെടുതിയിട്ടു .............." അവള്‍ പാതിയില്‍ നിര്‍ത്തി, പിന്നെ അയാളുടെ മുഖത്തേക്ക് നോക്കി
" വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഞാനും റീത്തയും ഇപ്പോഴും രണ്ടു അപരിചിതര്‍ മാത്രം ആണ് , പൊരുത്തക്കേടുകള്‍ക്കിടയില്‍ വീര്‍പ്പു മുട്ടുന്ന രണ്ടു അപരിചിതര്‍.................."
" പക്ഷെ ജോജീ ............. നമുക്കിടയില്‍ നമ്മള്‍ മൂന്നു പേര്‍ മാത്രം അല്ലല്ലോ..............? എബി................ അവന്‍ കുട്ടിയല്ലേ ...? അവളുടെ പതിഞ്ഞ ശബ്ധത്തില്‍ ഉള്ള ചോദ്യത്തിനു അയാള്‍ മറുപടി പറഞ്ഞില്ല . പകരം കായലിലേക്ക് അലിഞ്ഞിറങ്ങുന്ന പോക്കുവെയില്‍ നാളങ്ങള്‍ ലേക്ക് നോക്കി. അപ്പോള്‍ അയാള്‍ കരയുകയായിരുന്നു ........................
അന്ന് സ്കൂളില്‍ നിന്ന് വന്നപ്പോള്‍ മുതല്‍ എബി തനിച്ചായിരുന്നു .. ഇരുട്ട് വീണു തുടങ്ങിയപോള്‍ ആണ് ജോജി എത്തിയത് ... രാത്രിയില്‍ ഭക്ഷണം വിളമ്പി വെച്ചതിനു ശേഷം ജോജി അവനെ വിളിച്ചു , വിശപ്പില്ലായിരുന്നു എങ്കിലും അവന്‍ പപ്പയോടു വേണ്ട എന്ന് പറഞ്ഞില്ല . കഴിച്ചു എന്ന് വരുത്തിയതിനു ശേഷം , മുറിയില്‍ ഒറ്റക് കിടക്കവേ എബിക്ക് കരച്ചില്‍ വന്നു . അപ്പോള്‍ പുറത്തു , ഇരുട്ടിയ രാത്രിക്ക് മേല്‍ കനത്ത മഴ പെയ്തു .... എബി കരഞ്ഞു കൊണ്ടേയിരുന്നു ...............
- ലാല്‍ജി അരവിന്ദന്‍ ---