12/10/2009

അകലം


എല്ലാവരും ചോദിച്ചു നി എപ്പോഴും പിന്നിലേക്ക്‌ നടന്നിട്ടും നമുക്കിടയിലെ ദൂരം കൂടുന്നില്ലല്ലോ എന്ന്... അവര്‍ക്കറിയില്ലല്ലോ നി ഒരു ചുവടു പിന്നില്ലേക്ക് വെയ്ക്കവേ ഞാന്‍ രണ്ടു ചുവടു നിന്നിലേക്ക്‌ വെയ്ക്കുന്നുവെന്നു ............
നി എത്ര അകലാന്‍ ശ്രമിക്കുന്നുവോ അത്ര ഞാന്‍ നിന്നിലേക്ക്‌ അടുക്കാന്‍ ശ്രമിച്ചുകൊന്ടെയിരിക്കും
നി ഇല്ലാതെ ഞാന്‍ ഇല്ല......
സമുദ്രം ഭൂമിയ എന്‍ന പോലെ ഞാന്‍ നിന്നിലേക്ക്‌ വന്നു നിന്നെ പുണര്‍ന്നു കൊണ്ടേയിരിക്കും ഒരിക്കല്‍ എങ്കിലും നി എന്നിലേക്ക്‌ വരും എന്‍ന ഒരു സ്വപ്നവുമായി......... എന്നും

12/09/2009

വാക്കുകള്‍

ഇതു എന്‍റെ വാക്കുകളാണ്

ഇടക്കെപ്പോഴോ മഴക്കാറ്റെടുത്ത വാക്കുകള്‍

ഇപ്പോള്‍.............

ദൂരെ.............

അതിവിദൂരതയില്‍

മഴക്കൊപ്പം പെയ്യാന്‍ തുടങ്ങുന്നു

ഈ മഴപ്പെയ്തില്‍ നി അത് കേള്‍ക്കുമോ എന്ന് അറിയില്ല

എങ്കിലും

ഇതു നിനക്ക് വേണ്ടി മൊഴിയപ്പെട്ട എന്‍റെ വാക്കുകള്‍ ആണ്

ഇടക്ക്എപ്പോഴോ മഴക്കാറ്റെടുത്ത വാക്കുകള്‍

ഇപ്പോള്‍.............
ദൂരെ.............
അതിവിദൂരതയില്‍
മഴക്കൊപ്പം പെയ്യാന്‍ തുടങ്ങുന്നു

ഒരു ദേശാടനകിളിയെ കുറിച്ചു........

ഞാന്‍ ഒരു ദേശാടന കിളിയെ കുറിച്ചു പറയാം

കഴിഞ്ഞു പോയ ശിശിരത്തില്‍

ഒരു തണുത്ത പ്രഭാതത്തില്‍

നിറമാര്‍ന്ന സ്വപ്നങ്ങളെ പുണര്‍ന്നു ഞാന്‍ ഉറങ്ങവേ

അടച്ചിട്ട എന്റെ കിളിവാതിലിന്‍ അപ്പുറം വന്നു

നേര്ത്ത ചിറകടിയോച്ചയാല്‍ എന്നെ ഉണര്‍ത്തിയ

ഒരു ദേശാടന കിളിയെ കുറിച്ചു പറയാം

വിളിച്ചുണര്‍ത്തിയ പാടെ, പുലര്‍ വെയില്‍ ഭംഗിയുള്ള വിരിപ്പും

ഇളം മഞ്ഞിന്‍ കുളിരുള്ള ചിരിയും എനിക്കായി നല്കിയ

ഒരു ദേശാടന കിളിയെ കുറിച്ചു പറയാം

സ്നേഹത്തിന്‍ ഗന്ധമുള്ള കഥകളും, അവയിലെ രാജകുമാരിയെയും

വായുവേഗമാര്‍ന്ന കുതിരകളെയും

എനിക്ക് സ്വന്തമാക്കിതന്ന എന്റെ

ദേശാടന കിളിയെ കുറിച്ചു പറയാം

ഒടുവില്‍ കഥകളും കനവുകളും മാത്രമാക്കി

സ്വപ്നങ്ങളില്‍ നിന്നും രാജകുമാരിയെയും വായുവേഗമാര്‍ന്ന

കുതിരകളെയും തിരിച്ചെടുത്തു എന്നില്‍ നിന്നും അകന്നു പോയ

എന്റെ ( അങ്ങിനെ പറയാമോ എന്ന് എനിക്ക് അറിയില്ലേ.. എനികിലും....)

ദേശാടന കിളിയെ കുറിച്ചു പറയാം

ഡിസംബറിന്റെ വരവ്

ഡിസംബര്‍ നിന്‍റെ വരവ് ഞാന്‍ അറിയുന്നു
ഉഷ്ണ കാറ്റു ഏറ്റു വരണ്ട എന്റെ ചുണ്ടുകളില്‍
മഞ്ഞു തുള്ളികള്‍ പതിക്കുമ്പോള്‍,
സ്വപ്നങ്ങളില്‍ നിന്നു ,
പഴുത്തു, നിറം മങ്ങി, പുഴുകുത്തിയ
ഇലകള്‍ പോഴിയുമ്പോള്‍
മനസ്സിന്‍റെ താഴ്വരകള്‍ ഹിമ വസ്ത്രമണിയുമ്പോള്‍,
ഡിസംബര്‍ നിന്‍റെ വരവ് ഞാന്‍ അറിയുന്നു..................