ഈ മഴക്കാറുകള്‍ പെയ്തൊഴിഞ്ഞാല്‍
സഖി നിന്‍ ചാരെയെത്തുമെന്‍ വേണുവൂതും
നീല്‍ക്കടംബിന്റെ ചേലൊത്ത ചില്ലയില്‍
ഊയാലിട്ടു ആടുവാന്‍ തീര്‍ക്കുമൂഞ്ഞാല്‍
----
ഈ മഴക്കാറുകള്‍ പെയ്തൊഴിഞ്ഞാല്‍
പ്രിയന്‍ എന്‍ ചാരെയെതുമാ വേണുവൂതും
നീല്‍ക്കടംബിന്റെ പൂവുകള്‍ ചേര്‍ത്ത് ഞാന്‍
കാര്‍ വര്‍ണ മേനിയില്‍ മാല ചാര്‍ത്തും
-----
ഗോകുലമുനരുന്നതിന്‍ മുന്‍പ് നീ എന്റെ
ചാരെ വന്നെത്തിയോ നീ ചിരിച്ചോ
തീരങ്ങള്‍ തെടുന്നോരോളതിന്‍ നാണമോ
നിന്‍ മിഴി പീലികള്‍ ഒന്നിടഞ്ഞോ
----
താരങ്ങള്‍ പൊഴിയുന്ന രാത്രിയില്‍ ഞാന്‍ നിന്റെ
ഓടക്കുഴല്‍ നാദം കേട്ടിരുന്നു
കേള്‍ക്കവേ പൂവിതള്‍ പോലവേ നീ എന്റെ
മാലയില്‍ ചേരുവാന്‍ ആഗ്രഹിച്ചോ