10/18/2011

മനുഷ്യന്‍ എപ്പോഴും മണ്ണിനെ പോലെ തന്നെ ആകണം
തന്നോട് അടുക്കുന്നവരെ മണ്ണ് ആകര്‍ഷിച്ചു നിര്‍ത്തുന്നത് പോലെ
തന്നോട് അടുക്കുന്നവരെയും , തന്നെ സ്നേഹിക്കുന്നവരെയും
എന്നെന്നും അടുപ്പിച്ചും ആകര്‍ഷിച്ചും നിര്‍ത്താന്‍ മനുഷ്യനും കഴിയണം
അല്ലെങ്കില്‍ മണ്ണിനോട് ചേരുന്നത് തന്നെ നല്ലത്...................
---------------ലാല്‍ജി അരവിന്ദന്‍ --------------------------
ഒരായിരം വ്യത്യസ്തതകള്‍ക്കിടയിലും, ഓര്‍മിച്ചു ചേരാനും ഒരേ മനസ്സോടെ
ചിന്തിക്കാനും കഴിയുമെങ്കില്‍ ;
ഒരേ തൂവല്‍ പക്ഷികളില്‍ ഒന്നായ് ചേര്‍ന്ന് പറക്കുന്നതിലും എത്രയോ നല്ലത് ആണ് അത്......????
---------------ലാല്‍ജി അരവിന്ദന്‍ --------------------------

10/17/2011

നിനച്ചിരിക്കാതെ പെയ്യുന്ന ഒരു വേനല്‍ മഴ

പ്രതീക്ഷിക്കാതെ പെയ്യുമ്പോഴും ഇഷ്ടം തോന്നുന്ന ഒരു വേനല്‍ മഴ

ബന്ധങ്ങള്‍ രൂപപെടുന്നത് അങ്ങിനെ ആയിരിക്കണം

അവ ഒരിക്കലും

ശ്രുതി ഒപ്പിച്ചു പാടിയ അമൃത വര്‍ഷിനി കേട്ടും,

അതിരാത്രങ്ങളിലും സോമയാഗങ്ങളിലും സന്തോഷിച്ചും

ആകാശ ദേവന്‍ കനിയുന്ന

പേമാരി പോലെ ആകരുത്

------ ലാല്‍ജി അരവിന്ദന്‍ ------------------