12/09/2009

ഒരു ദേശാടനകിളിയെ കുറിച്ചു........

ഞാന്‍ ഒരു ദേശാടന കിളിയെ കുറിച്ചു പറയാം

കഴിഞ്ഞു പോയ ശിശിരത്തില്‍

ഒരു തണുത്ത പ്രഭാതത്തില്‍

നിറമാര്‍ന്ന സ്വപ്നങ്ങളെ പുണര്‍ന്നു ഞാന്‍ ഉറങ്ങവേ

അടച്ചിട്ട എന്റെ കിളിവാതിലിന്‍ അപ്പുറം വന്നു

നേര്ത്ത ചിറകടിയോച്ചയാല്‍ എന്നെ ഉണര്‍ത്തിയ

ഒരു ദേശാടന കിളിയെ കുറിച്ചു പറയാം

വിളിച്ചുണര്‍ത്തിയ പാടെ, പുലര്‍ വെയില്‍ ഭംഗിയുള്ള വിരിപ്പും

ഇളം മഞ്ഞിന്‍ കുളിരുള്ള ചിരിയും എനിക്കായി നല്കിയ

ഒരു ദേശാടന കിളിയെ കുറിച്ചു പറയാം

സ്നേഹത്തിന്‍ ഗന്ധമുള്ള കഥകളും, അവയിലെ രാജകുമാരിയെയും

വായുവേഗമാര്‍ന്ന കുതിരകളെയും

എനിക്ക് സ്വന്തമാക്കിതന്ന എന്റെ

ദേശാടന കിളിയെ കുറിച്ചു പറയാം

ഒടുവില്‍ കഥകളും കനവുകളും മാത്രമാക്കി

സ്വപ്നങ്ങളില്‍ നിന്നും രാജകുമാരിയെയും വായുവേഗമാര്‍ന്ന

കുതിരകളെയും തിരിച്ചെടുത്തു എന്നില്‍ നിന്നും അകന്നു പോയ

എന്റെ ( അങ്ങിനെ പറയാമോ എന്ന് എനിക്ക് അറിയില്ലേ.. എനികിലും....)

ദേശാടന കിളിയെ കുറിച്ചു പറയാം

No comments:

Post a Comment